Kerala

കതിരൂർ മനോജ് വധക്കേസ്;പ്രതികൾക്കെതിരായ യുഎപിഎ നിലനിൽക്കും,പി ജയരാജന്റെ അപ്പീൽ ഹൈക്കോടതി തള്ളി

ആർഎസ്‌എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കമുള്ള പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കും.യുഎപിഎ ചുമത്തിയത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് കേസിലെ പ്രതികൾ അപ്പീൽ നൽകിയത് .

കേസിലെ 25–ാം പ്രതിയായ സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനാണ് കൊലയ്ക്ക് പിന്നിലെ മുഖ്യ ആസൂത്രകനെന്നാണു സിബിഐ കണ്ടെത്തിയിരുന്നു.കേസിലെ മറ്റു പ്രതികൾ സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനൻ, തലശേരി ഈസ്റ്റ് കതിരൂർ സ്വദേശികളായ കുന്നുമ്മൽ റിജേഷ്, കട്ട്യാൽ മീത്തൽ മഹേഷ്, കുളപ്പുറത്തുകണ്ടി സുനിൽകുമാർ, കണ്ണൂർ കതിരൂർ ചുണ്ടങ്ങാപ്പൊയിൽ മംഗലശേരി വി.പി.സജിലേഷ് എന്നിവരാണ്.

2014 സെപ്റ്റംബർ മാസം ഒന്നിനാണ് ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന മനോജ് കൊല്ലപ്പെട്ടത്.സിപിഎം പ്രവർത്തകരും അനുഭാവികളുമായവരുടെ കുടുംബത്തിലെ അംഗമായിരുന്ന മനോജ്, പിതാവിന്റെ മരണശേഷം ആർഎസ്എസിലേക്ക് എത്തുകയായിരുന്നു.കണ്ണൂരിൽ പ്രവർത്തകർ പാർട്ടി വിട്ട് പോവുന്ന പ്രവണതയ്ക്ക് തടയിടാനായി 1997ൽതന്നെ മനോജിനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. ഇതിനിടെ 1999ൽ പി.ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മനോജും പ്രതിയായി. 2009ൽ വീണ്ടും മനോജിനെ വധിക്കാൻ സിപിഎം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടെന്നാണു അന്വേഷണത്തിൽ സിബിഐയുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *