Kerala

ഡോളര്‍ കടത്ത്;സ്‌പീക്കറിലേക്ക് അന്വേഷണം,അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.ഇന്നു രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ.ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. ഹാജരാകാന്‍ ആവശ്യപ്പെട്ട് അയ്യപ്പന് കസ്റ്റംസ്നോട്ടീസ് നൽകിയിരുന്നു.

കോണ്‍സുലേറ്റ് ഓഫീസില്‍ ഡോളര്‍ അടങ്ങിയ ബാഗ് എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന് സ്വപ്‌നയും സരിത്തുമാണ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദ്ദേശിച്ചത്.

സ്വർണക്കടത്ത് പ്രതികളായ സ്വപ്‌നയും സരിത്തും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.ഇന്നത്തെ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസിന്റെ നീക്കം.

ഇരുവരും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുകളുണ്ട് .കസ്റ്റംസിന് നല്‍കിയ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *