Kerala

തൊട്ടാൽ പൊള്ളും;സംസ്ഥാനത്ത് മുല്ലപ്പൂവിന് കിലോയ്ക്ക് 5000 രൂപ വരെ,തമിഴ്‌നാട്ടില്‍ ഉത്പാദനം കുറഞ്ഞത് തിരിച്ചടി

കേരളത്തിൽ മുല്ലപ്പൂവിന് പൊന്നും വില. കിലോയ്ക്ക് 5000 രൂപ വരെയാണ് ഇപ്പോൾ വില. തമിഴ്‌നാട്ടിൽ ഉത്പാദനം കുത്തനെ കുറഞ്ഞത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ മുല്ലപ്പൂവിന്റെ വില കുതിച്ചത്.

ഇതിന്റെ പകുതിയിൽ താഴെയായിരുന്നു ഒരുമാസം മുൻപ് മുല്ലപ്പൂവിന്റെ കേരളത്തിലെ വില.പതിവില്ലാത്ത മഴയും മഞ്ഞുമാണ് ഉത്പാദനം കുറയാൻ കാരണമായത്.സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ വിവാഹ സത്കാരങ്ങളും, ആഘോഷങ്ങളും തിരിച്ചെത്തിയതാണ് അപ്രതീക്ഷിത വിലക്കയറ്റത്തിന് കാരണമായത്.

നിലവിൽ ബുക്കിങ് അനുസരിച്ച് മാത്രമാണ് കേരളത്തിലേക്ക് മുല്ലപ്പൂ എത്തിക്കുന്നത്.എന്നാൽ പണ്ടത്തെ അപേക്ഷിച്ച് ഇപ്പോൾ സംസ്ഥാനത്ത് വരുന്ന മൊട്ടുകൾക്ക് വലിപ്പം കുറവാണെന്നും വ്യാപാരികൾ പറയുന്നു. സത്യമംഗലം താലൂക്കിൽ 50,000 ഏക്കറിൽ മുല്ലക്കൃഷിയുണ്ട്. കനത്തമഞ്ഞിലും ഇടമഴയിലും പൂക്കൾ ചീഞ്ഞുപോയതാണ് സംസ്ഥാനത്തെ പൂകച്ചവട മേഖലയ്ക്ക് തിരിച്ചടിയായത്.അനിയന്ത്രിതമായ വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കാൻ കേരളത്തിലെ കച്ചവടക്കാർ ബംഗളുരുവിൽ നിന്ന് വിലകുറഞ്ഞ മുല്ലമൊട്ടുകൾ എത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *