Kerala

അതിതീവ്ര വൈറസ് സംസ്ഥാനത്തും;ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു,കേരളത്തിൽ അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തും ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ.സംസ്ഥാനത്ത് ആറുപേര്‍ക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ഒരു കുടുബത്തിലെ രണ്ട് പേര്‍ക്കും ആലപ്പഴയിൽ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കും കോട്ടയത്തും കണ്ണൂരിലും ഓരോ ആളുകൾക്കും വീതമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും നിരീക്ഷിക്കും. അതിതീവ്ര വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്ന് വന്നവരുമായി സമ്പര്‍ക്കമുണ്ടായവര്‍ ജാഗ്രത പാലിക്കണം.

ഇപ്പോൾ യുകെയിൽ നിന്ന് വന്നവരിലാണ് അതിതീവ്ര വൈറസ് കണ്ടെത്തിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളിൽ പോയി വന്നിട്ടുള്ളവരിൽ അതിതീവ്ര വൈറസ് സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.ഇത് വരെ 29 പേരുടെ സാമ്പിളാണ് അയച്ചത്. അതിൽ 11 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.അത് രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *