Kerala

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് ജാമ്യം,പുറത്തിറങ്ങാനാവില്ല

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീൻ എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചു.മൂന്ന് കേസുകളിലാണ് കമറുദ്ദീന് ഹൈക്കോടതി ജാമ്യം നൽകിയത്.കര്‍ശന ഉപാധികളോടെ ജാമ്യം.മറ്റു കേസുകളില്‍ പ്രതിയല്ലെന്നതും കമറുദ്ദീൻ എംഎല്‍എയുടെ ആരോഗ്യവും പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നൽകിയത്.ഇനിയും 82 കേസുകളുള്ളതിനാൽ ഇദ്ദേഹത്തിന് പുറത്തിറങ്ങാനാവില്ല.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിവിധ പരാതികളില്‍ ഇദ്ദേഹത്തിനെതിരെ ഒന്നിലധികം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇതില്‍ മൂന്ന് കേസുകളിൽ മാത്രമാണ് കര്‍ശന ഉപാധികളോടെ കമറുദ്ദീന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് പുറത്തിറങ്ങാന്‍ കഴിയില്ല. കാരണം മൂന്നിലധികം എഫ്‌ഐആര്‍ ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല തുടങ്ങിയ കര്‍ശന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കിയത്.കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രാമം നടത്തരുത് എന്നതടക്കമുള്ളതാണ് ഉപാധികള്‍.

Leave a Reply

Your email address will not be published. Required fields are marked *