Kerala

കണ്ണൂർ ജില്ലയിൽ ലഹരി കേസുകൾ വർധിക്കുന്നു;തളിപ്പറമ്പില്‍ 84 കുപ്പി മദ്യവുമായി യുവാവ് പിടിയില്‍

കണ്ണൂരിൽ 84 കുപ്പി ഗോവ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍. ബാവുപറമ്പില്‍ നടത്തിയ റെയ്ഡിലാണ് പൂവ്വം സ്വദേശി വിഷ്ണു (23) പിടിയിലായത്. സഹായിയും പ്രതിക്ക് മദ്യം എത്തിച്ചുകൊടുക്കുകയും ചെയ്ത വ്യക്തിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ നിരീക്ഷണത്തിലാണ്. ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമിഷണറുടെ സ്‌ക്വാഡ് അംഗവും തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ എം.വി അഷറഫിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിനേഷ് ടി.വി, പി. ശരത്ത്, കെ.വി ഷൈജു, ഡ്രൈവര്‍ അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

അതേസമയം കണ്ണൂർ ജില്ലയിൽ ലഹരി കടത്തും മയക്കുമരുന്ന് പാര്‍ട്ടിയും വ്യാപിക്കുകയാണ്.കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ നിന്ന് യുവതി അടക്കം 7 പേര്‍ അറസ്റ്റിലായിരുന്നു.ബാറില്‍ മുറിയെടുത്ത് പുതുവത്സരമാഘോഷിച്ച പാലക്കാട് സ്വദേശിനിയായ യുവതി അടക്കമുള്ള സംഘത്തില്‍ നിന്നുമാണ് മാരക മയക്കുമരുന്നുകള്‍ പോലീസ് പിടികൂടിയത്. കരിമ്പം സര്‍ സയ്യിദ് സ്‌കൂളിന് സമീപം കെകെ ഷമീറലി (21), നരിക്കോട്ടെ സി ത്വയ്യിബ് (28), ഹാബീബ് നഗറിലെ മുഹമ്മദ് ഹനീഫ് (32), മഞ്ചേശ്വരം പച്ചബളയിലെ മുഹമ്മദ് ശിഹാബ് (22), കാസര്‍കോട് മംഗള്‍പടിയിലെ മുഹമ്മദ് ഷഫീഖ് (22), വയനാട്ടെ കെ ഷഹബാസ് (24), പാലക്കാട് കുടുച്ചിറയിലെ എം ഉമ (24) എന്നിവരയാണ് ബക്കളം സ്‌നേഹ ഇന്‍ ബാറില്‍ മുറിയെടുത്താണ് മയക്കുമരുന്ന് പാര്‍ട്ടി നടത്തിയത്.

ഇത്തരം സംഭവങ്ങൾ വർദ്ധിച്ച് വരുന്ന സഹചര്യത്തിൽ ജില്ലയിൽ പരിശോധനകൾ കർശനമാക്കുകയാണ് പോലീസും എക്‌സൈസും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *