Kerala

നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമം;യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു (വീഡിയോ)

നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ.അതിക്രമിച്ച് കയറാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ ഫസിൽ ഉൾ അക്ബർ എന്ന യുവാവിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ മാനസികരോഗിയാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നതെന്നു നടൻ കൃഷ്ണകുമാർ പറഞ്ഞു. ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വച്ചു.കാര്യമെന്തെന്ന് ചോദിച്ചെങ്കിലും മറുപടി നൽകാതെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ ചാടി അകത്തു കയറുമെന്നു പറഞ്ഞു. ഗേറ്റ് ചാടി അകത്തു കയറിയ യുവാവ് വാതിൽ ചവിട്ടി പൊളിക്കാൻ തുടങ്ങിയപ്പോൾ പൊലീസിനെ വിവരമറിയിച്ചു.

തുടർന്ന് പത്ത് മിനിറ്റിനുള്ളിൽ പോലീസെത്തി യുവാവിനെ അറസ്റ്റു ചെയ്തു.യുവാവിന്റെ നടപടി രാഷ്ട്രീയ വിഷയമാണോ സിനിമാ സംബന്ധമായ വിഷയമാണോ എന്നറിയില്ലെന്നു കൃഷ്ണകുമാർ പറഞ്ഞു. സംഭവം വലിയ ചർച്ചയതോടെ ബി.ജെ.പി. നേതാവ് സന്ദീപ് വാര്യർ വീഡിയോ സഹിതം സംഭവം പോസ്റ്റ് ചെയ്തിരുന്നു.

“ഇന്നലെ രാത്രി ഒമ്പതര മണിക്ക് തിരുവനന്തപുരം ശാസ്തമംഗലത്തുള്ള നടനും ബി ജെ പി സഹയാത്രികനുമായ കൃഷ്ണ കുമാറിൻ്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു . ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫൈസലുള്ള അക്ബർ ആണെന്ന് ഇപ്പോൾ പോലീസ് പറയുന്നു. സംഭവം പോലീസ് ഗൗരവത്തോടെ അന്വേഷിക്കണം,” വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ കുറിച്ചു.

തിരുവനന്തപുരം നഗരത്തിൽ ശാസ്തമംഗലത്തിനടുത്ത് മരുതംകുഴി എന്ന സ്ഥലത്താണ് കൃഷ്ണകുമാറും കുടുംബവും താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *