Kerala

ആശങ്ക ഒഴിഞ്ഞു ;കോവിഡിന്റെ ബ്രിട്ടീഷ് വകഭേദം സംസ്ഥാനത്തില്ല

കൊറോണയുടെ ബ്രിട്ടീഷ് വകഭേദം സംസ്ഥാനത്തില്ലെന്ന് അരോഗമന്ത്രി കെ കെ ശൈലജ.ബ്രിട്ടനില്‍ നിന്നും സംസ്ഥാനത്തെത്തിയ ആരിലും ജനിതകമാറ്റം വന്ന കോവിഡ് വകഭേദം കണ്ടെത്തതാണ് കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ 37 പേര്‍ക്കാണ് കൊറോണ സ്ഥീരീകരിച്ചത്. ഇതില്‍ 11 പേരുടെ വിദഗ്ധ പരിശോധനാ ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

അതിനിടെ ഇന്ത്യയിൽ കൊറോണ വ്യാപനം ഏറ്റവും ശക്തമായ സംസ്ഥാനമാണ് കേരളമെന്നും, അതിനാല്‍ വാക്‌സിന്റെ കാര്യ്തതില്‍ മുന്‍ഗണന സംസ്ഥാനത്തിന് വേണമെന്നും കേരളം ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

കേന്ദ്ര സർക്കാർ തയ്യാറാക്കിയ മാര്‍ഗരേഖയില്‍ വാക്‌സിന്‍ ആവശ്യകത കൂടിയ സ്ഥലങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് സൂചിപ്പിക്കുന്നുണ്ട്.ഭാരത് ബയോടെക്കിന്റെ കോ വാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ് എന്നിവയ്ക്ക് വിദഗ്ധ സമിതി അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *