Kerala

നെയ്യാറ്റിൻകര സംഭവം; മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ തർക്ക ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സഹായം തേടാൻ ഒരുങ്ങി വ്യവസായി ബോബി ചെമ്മണ്ണൂർ.മുഖ്യമന്ത്രി ഇടപെട്ട് പരാതിക്കാരിയായ വസന്തയിൽ നിന്ന് വിലയ്ക്ക് വാങ്ങിയ ഭൂമി കുട്ടികൾക്ക് നൽകണമെന്ന് ആവശ്യപ്പെടാനാണ് ബോബി ചെമ്മണ്ണൂര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഭൂമി സർക്കാർ മുഖാന്തിരം ബോബി ചെമ്മണ്ണൂർ നൽകിയാൽ സ്വീകരിക്കാമെന്നാണ് രാജന്റെ മക്കളുടെ നിലപാട്.

പരാതിക്കാരിയായ വസന്തയിൽ നിന്ന് വിലയ്ക്ക് വാങ്ങിയ ഭൂമി തങ്ങൾക്ക് വേണ്ടെന്ന് കുട്ടികൾ പറഞ്ഞതോടെയാണ് ബോബി ചെമ്മണ്ണൂർ അടുത്ത നടപടിയിലേക്ക് നീക്കുന്നത്. തങ്ങൾക്ക് ഭൂമിക്ക് പട്ടയം അനുവദിക്കണ്ടതും ഭൂമി വാങ്ങി നൽകേണ്ടതും സർക്കാരാണെന്ന് കുട്ടികൾ നിലപാട് എടുത്തതിനാൽ സർക്കാരിന്റെ കൂടി പിന്തുണയോടെ ഭൂമി കൈമാറാനാണ് ബോബി ചെമ്മണ്ണൂറിന്റെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണാനായി തിരുവനന്തപുരത്ത് തുടരുകയാണ് ബോബി.ബോബിയുടെ പുതിയ നീക്കത്തോട് അനുകൂല നിലപാടാണ് കുട്ടികൾക്കുമുള്ളത്

ഇന്നലെയാണ് തർക്കത്തിലുള്ള 3.5 സെന്റ് ഭൂമി വ്യവസായി ബോബി ചെമ്മണൂർ വസന്തയിൽ നിന്നും വിലയ്ക്ക് വാങ്ങിയത്. കരാർ രേഖകളുമായി കുട്ടികളുടെ വീട്ടിലെത്തിയപ്പോഴാണ് കുട്ടികൾ സഹായം നിരസിച്ചത്. ഭൂമിയിൽ വസന്തയ്ക്ക് ഉടമസ്ഥാവകാശം ഇല്ലെന്നും വ്യാജരേഖകളാണ് വസന്തയുടെ നല്കിയതെന്നുമാണ് രാജന്റെ മക്കളുടെ നിലപാട്. അതേ സമയം ഭൂമി വിൽക്കുവാനുള്ള അവകാശം വസന്തക്ക് ഉണ്ടെന്നാണ് അവരുടെ അഭിഭാഷകൻ പറയുന്നത്.

ഇപ്പോഴുണ്ടായ ഭൂമി ഇടപാടിനെ സംബന്ധിച്ച് റവന്യുവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസ് കോടതിയുടെ പരിഗണനയിൽ നിലനിൽക്കുന്നതിനാൽ പ്രതികരണത്തിനില്ലെന്നാണ് ജില്ലാ കളക്ടർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *