Kerala

ഗെയില്‍ പൈപ്പ് ലൈന്‍;ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും

കൊച്ചി-മംഗളുരു പ്രകൃതി വാതക പൈപ്പ്ലൈൻ ചൊവ്വാഴ്ച രാഷ്ട്രത്തിനു സമർപ്പിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.ചൊവ്വാഴ്ച പകൽ 11ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഉദ്ഘാടനം.ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഗവർണർ വാജഭായ് വാല, കർണാടക മുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുക്കും

പുതുവൈപ്പിലെ ടെർമിനലിൽനിന്ന് ആരംഭിക്കുന്ന പൈപ്പ്ലൈൻ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾവഴി കർണാടകത്തിലെ മംഗളുരുവിലെത്തിയത്. ബംഗളൂരുവിലേക്ക് പൈപ്പ്ലൈൻ ഉൾപ്പെടെ 510 കിലോമീറ്ററാണ് സംസ്ഥാനത്തിലൂടെ കടന്ന് പോകുന്നത്.

പദ്ധതിയുടെ ആദ്യഘട്ടം 2010ൽ ആരംഭിച്ച് 2013 ആഗസ്ത് 25ന് കമീഷൻ ചെയ്തു. രണ്ടാംഘട്ടം 2012 ജനുവരിയിൽ തുടങ്ങി.എന്നാൽ സ്ഥലമെടുപ്പിലുണ്ടായ തടസ്സത്തെ തുടർന്ന് 2013 നവംബറിൽ പണിനിലച്ചു.ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ഭൂമിയുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി സ്ഥലമേറ്റെടുത്തു. തുടർന്ന് കൊച്ചി-മംഗളുരുവരെയുള്ള ഏഴ് സെക്ഷനിൽ ഗെയിൽ പുതിയ കരാർ കൊടുത്ത് നിർമാണം പുനരാരംഭിക്കുകയായിരുന്നുവെന്ന് ഗെയിൽ അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *