Kerala

സംസ്ഥാനത്തെ കോളജുകള്‍ നാളെ തുറക്കും;ഒരു സമയം 50 ശതമാനം വിദ്യാര്‍ത്ഥികള്‍,ശനിയാഴ്ചയും ക്ലാസ്

കേരളത്തിലെ കോളേജുകള്‍ നാളെ തുറക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളും മുഴുവന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുമാണ് സംസ്ഥാനത്ത് ക്ലാസുകൾ ആരംഭിക്കുന്നത്.ഒരു സമയം ക്ലാസ്സിൽ 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം.കൂടാതെ ശനിയാഴ്ച ദിവസങ്ങളിലും കോളജുകള്‍ പ്രവര്‍ത്തിക്കും. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് തിങ്കളാഴ്ച മുതൽ തുറക്കുന്നത്. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം മുതല്‍ കോളജുകളില്‍ ഹാജരായി തുടങ്ങിയിരുന്നു.

കോളജുകളുടെ പ്രവര്‍ത്തനസമയം രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ്. പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായനം.കൂടാതെ ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കിയും അധ്യായനം ക്രമീകരിക്കാനും കോളജുകള്‍ക്ക് അനുവാദം നൽകിയിട്ടുണ്ട്.

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കി സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ഹാജറോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് കോളജുകളുടെ പ്രവർത്തനം. കോളജുകളിലും സര്‍വകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മുഴുവന്‍ പി.ജി ക്ലാസുകള്‍ക്കും ഒപ്പം ആരംഭിക്കേണ്ടത് ഗവേഷകര്‍ക്കും എത്താമെന്നും നിര്‍ദ്ദേശമുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *