അഞ്ചുവയസ്സുള്ള കുട്ടിക്ക് മോട്ടോർസൈക്കിൾ ഡ്രൈവിങ് പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡിസംബർ 31ന് രാവിലെ മണ്ണാർക്കാടുനിന്നും പെരിന്തൽമണ്ണയിലേക്കുള്ള ദേശീയപാതയിൽ കാപ്പ് എന്ന സ്ഥലത്തുനിന്നും പേലക്കാട് എന്ന സ്ഥലത്തേക്ക് ബുള്ളറ്റിൽ ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യം പരാതിയായി ലഭിക്കുകയായിരുന്നു.തുടർന്ന് ജോയിൻറ് ആർടിഒ യുടെ നിർദ്ദേശപ്രകാരം വീഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അന്വേഷണത്തിൽ തൽസമയം വാഹനം ഓടിച്ചിരുന്നത് തേലക്കാട് സ്വദേശി അബ്ദുൽ മജീദ് ആയിരുന്നെനും അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനം kL 53 F 785 എന്നും ബുള്ളറ്റ് മോട്ടോർസൈക്കിൾ ആണ് എന്നും കണ്ടെത്തിയിരുന്നു. തുടർന്ന് ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ശുപാർശ സമർപ്പിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി അബ്ദുൽ മജീദിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വാഹനത്തിൽ ഉണ്ടായിരുന്നത് മകനാണെന്ന് കുറ്റ സമ്മതം നടത്തി. തുടർന്ന് പെരിന്തൽമണ്ണ ജോയിൻറ് ആർടിഒ സി യു മുജീബ് ഇയാളുടെ ലൈസൻസ് ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.