Kerala

തലസ്ഥാനത്ത് 11 കാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ;പിതാവിന്റെയും ഇളയ മകന്റെയും മൃതദേഹം ക്ഷേത്ര കുളത്തിൽ

തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. നാവായിക്കുളം സ്വദേശി സഫീറിന്റെ മകന്‍ അല്‍ത്താഫാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കെട്ടിയിട്ട നിലയിലായിരുന്നു 11 കാരന്‍മൃതദേഹം.കുട്ടിയോടൊപ്പം താമസിച്ചിരുന്ന പിതാവിനെയും സഹോദരനെയും വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ അച്ഛന്‍ സഫീറിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ നിന്ന് കണ്ടെത്തി.ഒപ്പം ഒന്‍പത് വയസുള്ള ഇളയമകന്‍ അന്‍ഷാദിന്റെ മൃതദേഹവും തിരച്ചിലിനൊടുവിൽ കുളത്തിൽ നിന്ന് ലഭിച്ചു.

നാവായിക്കുളം നൈനാംകുളം കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അല്‍ത്താഫിന്റെ മൃതദേഹം വീടിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അന്‍ഷാദിനും സഫീറിനും വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു.

അന്വേഷണത്തില്‍ ക്ഷേത്രക്കുളത്തിന് സമീപം ഇദ്ദേഹത്തിന്റെ ഓട്ടോ കണ്ടെത്തി. തുടര്‍ന്ന് അഗ്നിശമന സ്ഥലത്തെത്തി കുളത്തില്‍ പരിശോധന നടത്തുകയായിരുന്നു. അന്‍ഷാദിനൊപ്പം സഫീര്‍ കുളത്തില്‍ചാടിയെന്ന് നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അച്ഛൻ സഫീർ കുട്ടികളുടെ ഉമ്മയുമായി ദീര്‍ഘനാളായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു .ഇവരെ വിട്ട് വേറെ വീട്ടിലാണ് സ്ത്രീ കഴിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കുടുംബപരമായ പ്രശ്‌നങ്ങളാണ് കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ സഫീറിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *