Kerala

നിയമസഭാ തെരഞ്ഞെടുപ്പ്:കണ്ണൂരിൽ മൂന്നു സീറ്റ് വേണമെന്ന് ആവശ്യം;നിലപാട് കടുപ്പിച്ച് മുസ്‍ലിം ലീഗ്

കണ്ണൂർ ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ മൂന്നു സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ് .ജില്ലയ്ക്ക് പുറത്തുനിന്നുള്ള നേതാക്കളാരും കണ്ണൂരിൽ മൽസരിക്കാനെത്തേണ്ടെന്നും ജില്ലയിലെ നേതാക്കൾക്ക് അവസരം നൽകണമെന്നുമാണു നിലപാട്.

സംസ്ഥാന ഭാരവാഹികൾ ആറിനു കണ്ണൂർ സന്ദർശനത്തിനെത്തുമ്പോൾ ഈ നിർദേശം അവർക്കു മുൻപിൽ വയ്ക്കാനാണ് തീരുമാനം.തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ കോൺഗ്രസ് കനത്ത തോൽവി എട്ടു വാങ്ങിയപ്പോളും, ലീഗ് ജില്ലയിൽ വൻ മുന്നേറ്റമാണുണ്ടാക്കിയത്. ഇതിന്റെ ഫലമായി പാർട്ടിയിലും മുന്നണിയിലും ലീഗ് ജില്ലാ നേതൃത്വത്തിന്റെ വിലപേശൽ ശക്തി വർധിപ്പിക്കും.

കണ്ണൂർ ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിൽ അഴീക്കോട് സീറ്റ് മാത്രമാണു നിലവിൽ ലീഗിനുള്ളത്. രണ്ടു തവണ അഴീക്കോട് നിന്ന് വിജയിച്ച കെ.എം.ഷാജി ഇത്തവണ മൽസരിക്കില്ലെന്നും പകരം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മത്സര ഗോദയിലേക്ക് എത്തിക്കാൻ ആലോചനകൾ നടക്കുന്നതിനിടെയാണു ജില്ലാ നേതൃത്വം കടുത്ത നിലപാടുമായി രംഗത്തെത്തുന്നത്.

കണ്ണൂർ ജില്ലയിൽ ലീഗിനു ലഭിച്ചുപോന്ന സീറ്റുകളിൽ രണ്ടു തവണ മാത്രമേ ജില്ലയിൽ നിന്നുള്ള ലീഗ് നേതാക്കൾ എംഎൽഎമാരായിട്ടുള്ളൂ. കണ്ണൂരിൽ ഇ.അഹമ്മദും പെരിങ്ങളത്ത് കെ.എം.സൂപ്പിയും.ജില്ലയിൽ പാർട്ടിക്ക് വളർച്ചയുണ്ടാകണമെങ്കിൽ ജില്ലക്കാരനായ എംഎൽഎ വേണമെന്നതാണു ലീഗ് ജില്ലാ നേതൃത്വത്തിന്റെ വാദം.അഴീക്കോടിനു പുറമേ കൂത്തുപറമ്പും തളിപ്പറമ്പുമാണു ലീഗ് ചോദിക്കുക. രണ്ട് സീറ്റ് അതികം വേണമെന്ന ലീഗ് നേതൃത്തവത്തിന്റെ ആവശ്യത്തോട് കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *