Kerala

കണ്ണൂരിൽ ഉജ്ജ്വല വിജയം നേടിയ എസ്ഡിപിഐ ജനപ്രതിനിധികൾക്ക് സ്വീകരണം; ദേശിയ അധ്യക്ഷൻ ഉദ്ഘാടനം ചെയ്തു

തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ ഉജ്ജ്വല വിജയം നേടിയ എസ്.ഡി.പി.ഐ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.ഇടത് – വലത് സാമ്പ്രദായിക മുന്നണികളെ തകർത്തു കണ്ണൂരിന്റെ വിപ്ലവ ഭൂമിയിൽ വിജയിച്ച 13 ജനപ്രതിനിധികൾക്കാണ് സ്വീകരണവും നൽകിയത്.കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച് സ്വീകരണ പരിപാടി
എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി, ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ, സെക്രട്ടറിമാരായ മുസ്തഫ കൊമ്മേരി, കെ കെ അബ്ദുൾ ജബ്ബാർ, മറ്റ് ജില്ലാ ഭാരവാഹികൾ സ്വീകരണ പരിപാടിയിലും, പൊതുയോഗത്തിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *