Kerala

എറണാകുളത്ത് ആയിരം കിലോ റബർ ഷീറ്റുകൾ മോഷ്ടിച്ച് മറിച്ചുവിറ്റു;മൂന്നുപേര്‍ പിടിയില്‍

കൊച്ചി:എറണാകുളത്തെ വ്യാപാര സ്ഥാപനത്തിൽ നിന്ന് ആയിരം കിലോ റബർ ഷീറ്റ് മോഷ്ടിച്ചവർ പിടിയിൽ.
സംഭവം നടക്കുന്നത് എറണാകുളം ജില്ലയിലെ മഞ്ഞപ്രയിലാണ്. ഐരാപുരം സ്വദേശി ജോൺസൻ, അയ്യമ്പുഴ സ്വദേശി ബിനോയി, മഴുവന്നൂർ ഷിജു എന്നിവരാണ് പിടിയിലായത്.

ഇവർ മോഷ്ടിച്ചത് ആയിരം കിലോ റബർ ഷീറ്റാണ്. ഡിസംബർ 17 ന് രാത്രിയാണ് മോഷണം നടന്നത്. രാത്രി കാറിലെത്തിയ സംഘം ഷീറ്റുകൾ മോഷ്ടിച്ച് ചാലക്കുടിയിലെ മൊത്തകച്ചവടക്കാർക്ക് വിൽക്കുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *