ബർഗർ ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ വളരെ ചുരുക്കമായേ ഉണ്ടാവു. അതിനാൽ തന്നെ ബർഗർ നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ഇടം നേടിക്കഴിഞ്ഞു. ഫാസ്റ്റ്ഫുഡ് വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണവും ബർഗറാണ്. ഫാസ്റ്റഫുഡാണെങ്കിൽ പോലും ഇതിനൊട്ടേറെ പോഷക ഗുണങ്ങളുമുണ്ട്.
പതിവ് രീതിയിൽ ചീസും, സോസും, പച്ചക്കറികളും ചിക്കനും മുട്ടയുമൊക്കെ ചേർന്ന ബർഗറിൽ നിന്ന് വളരെ വ്യത്യസ്തമാണ് കൊളംബിയയിലെ ഓറോ മക് കോയി എന്ന റസ്റ്റോറന്റിലെ ബർഗർ.ഈ ബർഗറിനെ പൊതിയുന്ന ലെയർ ഇരുപത്തിനാല് കാരറ്റ് സ്വർണമാണ്.വംബർ 27 മുതലാണ് ഈ വ്യത്യസ്തമായ ബർഗറിന്റെ കച്ചവടം ആരംഭിക്കുന്നത്. 200000 കൊളംബിയൻ പെസോസാണ് ബർഗറിന്റെ വില, ഇന്ത്യൻ കറൻസി 4000 രൂപയ്ക്ക് മുകളിൽ.