Kerala

കണ്ണൂരിൽ വന്‍ മയക്കുമരുന്ന് വേട്ട;യുവതിയടക്കം 7 പേര്‍ എക്‌സൈസിന്റെ പിടിയിൽ

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പില്‍ വന്‍ ലഹരിവേട്ട.ധര്‍മ്മശാലയില്‍വച്ച് അഞ്ച് ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കൾ എക്‌സൈസ് സംഘം പിടികൂടിയത്.ലഹരി കടത്തിൽ യുവതിയടക്കം ഏഴ് പേരെ കസ്റ്റഡിയില്‍ എടുത്തു.

എക്‌സൈസ് സംഘം പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ നിന്ന് 2,50,000 രൂപ വിലവരുന്ന എംഡിഎംഎ, 40,000 രൂപ വിലവരുന്ന 8 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 5000 രൂപയുടെ ഹാഷിഷ് ഓയില്‍ എന്നിവ എക്‌സൈസ് പിടിച്ചെടുത്തു.

 

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *