Kerala

തൃശ്ശൂർ കളക്ടറുമായി സമ്പർക്കം;മേയർ നിരീക്ഷണത്തിൽ;കൗണ്‍സിലര്‍മാരും നിരീക്ഷണത്തിൽ പോകാൻ നിർദേശം

തൃശ്ശൂർ കളക്ടർ എസ്.ഷാനവാസിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സമ്പർക്ക ബാധിതയെ തുടർന്ന് കോർപ്പറേഷൻ മേയർ എം.കെ.വർഗീസ് നിരീക്ഷണത്തിൽ പ്രവേശിച്ചു. കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ കളക്ടര്‍ പങ്കെടുക്കുകയും അടുത്തിടപെടുകയും ചെയ്തിരുന്നു.

ജനുവരി ഏഴ് വരെ നിരീക്ഷണം വേണമെന്ന് ആരോഗ്യവകുപ്പ് തൃശ്ശൂർ മേയർക്ക് നൽകിയ നിർദ്ദേശം. ചടങ്ങുകളിൽ സാമൂഹിക അകലം പാലിച്ചില്ലെന്നതടക്കം ആരോഗ്യവകുപ്പ് ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിഗമനത്തിലെത്തിയിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ ഏഴു ദിവസം നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശത്തിൽ പറയുന്നു.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *