കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹരിത വത്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.കൂടാതെ ജില്ലയിലെ മുഴുവൻ തരിശിടങ്ങളും കൃഷിയോഗ്യമാക്കുമെന്നും ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും പി.പി. ദിവ്യ പറഞ്ഞു. പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
കാർഷിക മേഖലയിൽ പുതിയ തൊഴിൽ സംരംഭം സൃഷ്ടിക്കും. കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹരിത വത്കരിക്കും. യു.പി ക്ലാസ് മുതൽ കോളേജ് തലം വരെയുള്ള നാനൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃഷി ആരംഭിക്കാനുള്ള പദ്ധതികൾ നടപ്പാക്കും. ‘അഴുക്കിൽ നിന്ന് അഴകിലേക്ക്’ പുഴ സംരക്ഷണ പരിപാടി തുടരും. ഇതിന്റെ പ്രവത്തനത്തിനായി 15 കോടി രൂപ ആവശ്യമാണ്. സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ ഈ പദ്ധതി വിജയിപ്പിക്കും.ജില്ലയിലെ ടൂറിസത്തിന്റെ സാധ്യതകൾ കണ്ടെത്തി പരമാവധി ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിക്കും. കണ്ണൂരിനെ നല്ലൊരു ടൂറിസം സ്പോട്ടായി മാറ്റുകയാണ് ലക്ഷ്യമെന്നും പി.പി. ദിവ്യ പറഞ്ഞു. വൈസ് പ്രസിഡന്റ് ഇ. വിജയയനും സംബന്ധിച്ചു.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56