Kerala

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്;മുഖ്യമന്ത്രിയുടെ കേരള പര്യടനം അവലോകനം ചെയ്യും ,ആലപ്പുഴയിലെ വിഭാഗീയത ചർച്ചയാകും

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും.യോഗത്തിൽ മുഖ്യമന്ത്രിയുടെ കേരള പര്യടനം അവലോകനം ചെയ്യും.കൂടാതെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബൂത്ത് അടിസ്ഥാനത്തിലുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്കും പാര്‍ട്ടി കടക്കും.

തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴയില്‍ വീണ്ടും ശക്തമായ വിഭാഗീയതയും, പ്രവര്‍ത്തകരുടെ പരസ്യപ്രതിഷേധവും ഇന്ന് ചേരുന്ന യോഗത്തിൽ ചര്‍ച്ചയാകും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയായതിനാല്‍ ശക്തമായ നടപടികള്‍ ഉണ്ടായേക്കില്ല.

ബിജെപിയുടെ പിന്തുണയോടെ റാന്നിയില്‍ എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. എന്നാല്‍ ബിജെപി പിന്തുണയിൽ ഇടതുമുന്നയ്ക്ക് ഭരണം വേണ്ടെന്ന നിലപാടിനെ തുടര്‍ന്ന് രാജിവെക്കാന്‍ പ്രസിഡന്റായി തിരഞ്ഞെടുത്ത കേരള കോണ്‍ഗ്രസിലെ ശോഭ ചാര്‍ളിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇടതുമുന്നറിയുടെ നിര്‍ദേശം അംഗീകരിക്കാന്‍ വിസമ്മതിച്ച ശോഭ ചാര്‍ളിയെ ഇടതുമുന്നണി പുറത്താക്കിയിട്ടുണ്ട്. ഇക്കാര്യവും ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ ചര്‍ച്ചയായേക്കും.

Leave a Reply

Your email address will not be published. Required fields are marked *