Kerala

ഇതര സംസ്ഥാന ലോട്ടറി;ചെറുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാരും ട്രേഡ് യൂണിയനുകളും

ഹൈക്കോടതി ഇതരസംസ്ഥാന ലോട്ടറികളുടെ വില്‍പന നിയന്ത്രണം നീക്കിയ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന ലോട്ടറികളള്‍ക്കെതിരെ സംയുക്ത നീക്കത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാരും ട്രേഡ് യൂണിയനുകളും.ഇതോടെ അന്യ സംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യില്ലെന്ന് ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാന ലോട്ടറികള്‍ അതിര്‍ത്തി കടന്ന് സംസ്ഥാനത്തെത്തിയാൽ ശക്തമായി ചെറുക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കി.

ഇതര സംസ്ഥാന ലോട്ടറികളുടെ വില്‍പന നിയന്ത്രിക്കാനായി കേരള സർക്കാർ കൊണ്ടു വന്ന നിയമഭേധഗതി കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി റദ്ദാക്കിയത്. നാഗാലാന്‍ഡ് സര്‍ക്കാരിന്‍റെ ലോട്ടറി വില്‍ക്കുന്നത് ലോട്ടറി വില്‍ക്കുന്നത് തടഞ്ഞ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള ഹര്‍ജ്ജിയിലായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍റെ ഈ ഉത്തരവ്. കോടതി ഉത്തരവിന് പിന്നാലെ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് അടക്കമുളള ട്രേഡ് യൂണിയനുകള്‍ യോഗം ചേര്‍ന്ന് ഇതര സംസ്ഥാന ലോട്ടറികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചത്.

കോടതി ഉത്തരവ് വന്നതിന് പിന്നാലെ ലോട്ടറി വില്‍പന തൊഴിലാളികളുമായും ഏജന്‍റുമാരുാമയും ധനമന്ത്രി തോമസ് ഐസക് നടത്തിയ ചർച്ചയിൽ നാഗാലാന്‍ഡ് ലോട്ടറി അടക്കമുളള ഇതര സംസ്ഥാന ലോട്ടറികള്‍ അതിര്‍ത്തി കടന്നെത്തുന്നത് ചെറുക്കുമെന്ന് വ്യക്തമാക്കി. ജിഎസ്ടി നിയമം അനുസരിച്ച് അതിര്‍ത്തി കടന്നെത്തുന്ന ലോട്ടറികള്‍ സംസ്ഥാന സര്‍ക്കാരിന് പരിശോധിക്കാം. കര്‍ശന പരിശോധന വഴി ഇതര സംസ്ഥാനലോട്ടറികളുടെ കടന്നുവരവ് ചെറുക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടല്‍. കൂടാതെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *