Kerala

അസി.പ്രോട്ടോകോള്‍ ഓഫിസര്‍ക്ക് കസ്റ്റംസ് നോട്ടിസ്;ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അസിസ്റ്റന്‍റ് പ്രോട്ടോക്കോള്‍ ഓഫിസറെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് കസ്റ്റംസ്. അസിസ്റ്റന്‍റ് പ്രോട്ടോക്കോള്‍ ഓഫിസർ എം.എസ്.ഹരികൃഷ്ണനെയാണ് കസ്റ്റംസ് വിളിപ്പിച്ചത്.ജനുവരി അഞ്ചിന് ഹാജരാകാനാണ് കസ്റ്റംസിന്‍റെ നിര്‍ദേശം.

നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരത്തെ പ്രോട്ടോക്കോള്‍ ഓഫിസിനോടു കസ്റ്റംസ് ചോദിച്ചിരുന്നു. ഇതു ഹരികൃഷ്ണന്‍ കൊച്ചിയില്‍ നേരിട്ടെത്തിയാണ് കസ്റ്റംസിനു കൈമാറിയത്. അതേസമയം ചോദ്യംചെയ്യലിനു ഹാജരാകാനായി സര്‍ക്കാര്‍ ചെലവില്‍ വാഹനം നല്‍കികൊണ്ടു പ്രോട്ടോക്കോള്‍ ഓഫിസ് ഉത്തരവിറക്കി.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *