Kerala

കൂടത്തായി കൊലപാതക പരമ്പര അടക്കം 52 കൊലക്കേസുകൾ തെളിയിച്ചു;പത്തനംതിട്ട പോലീസ് മേധാവി കെജി സൈമൺ ഇന്ന് പടിയിറങ്ങും

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പര അടക്കം 52 കൊലക്കേസുകൾ തെളിയിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ കെജി സൈമൺ ഇന്ന് സർവിസിൽ വിരമിക്കും.നിലവിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായാണ്. നീണ്ട 36 വർഷത്തെ സർവീസിനൊടുവിലാണ് അദ്ദേഹത്തിന്റെ പടിയിറക്കം.

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾ തെളിയിച്ചെങ്കിലും കൂടത്തായി കേസിൽ ജോളിയെ പിടികൂടുന്നതോടെയാണ് സൈമൺ കൂടുതൽ പ്രശസ്തനായി മാറുന്നത്.തുമ്പ എസ്ഐ ആയിട്ട് 1984ൽ പൊലീസ് ജീവിതം തുടങ്ങുന്നത്. 2012ൽ അദ്ദേഹത്തിന് ഐപിഎസ് ലഭിച്ചു.

പലകേസുകളിലും വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം തുമ്പുണ്ടാക്കിയത്. ചങ്ങനാശേരിയിലെ മഹാദേവൻ എന്ന 13 വയസ്സുകാരന്റെ തിരോധാനം 18 വർഷത്തിനു ശേഷമാണ് കെജി സൈമൺ അന്വേഷിച്ചു കണ്ടെത്തിയത്. കോട്ടയത്ത് പണം പലിശയ്ക്ക് നൽകുന്ന മാത്യുവിന്റെ കൊലപാതകത്തിൽ പ്രതിയെ പിടികൂടിയത് 8 വർഷങ്ങൾക്കു ശേഷം സൈമൺ അന്വേഷണം ഏറ്റെടുത്തതിനെത്തുടർന്നായിരുന്നു. അബ്കാരിയായിരുന്ന മിഥില മോഹനെ കൊലപ്പെടുത്തിയ കേസും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിന്റെ അന്വേഷണം ഏറ്റെടുത്തെങ്കിലും പൂർത്തിയാക്കാതെയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ പടിയിറക്കം.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക . https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *