Kerala

കോവിഡ് രോഗികളുമായി സമ്പര്‍ക്കം;ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍,സന്നിധാനം കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആക്കാന്‍ ശുപാര്‍ശ

സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. മേൽശാന്തി സന്നിധാനത്ത് തന്നെ തുടരും. സമ്പർക്കത്തിൽ വന്ന 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മേല്‍ശാന്തി അടക്കം ഏഴ് പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

മെഡിക്കല്‍ ഓഫീസര്‍ സന്നിധാനം കണ്ടെയ്ന്‍മെന്‍റ് സോണയിൽ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.ശബരിമലയിൽ നിത്യ പൂജകള്‍ക്ക് മുടക്കമുണ്ടാവില്ല. തീര്‍ത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ തീരുമാനത്തിന് ശേഷമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയിൽ ശബരിമല സന്നിധാനത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. സർക്കാരായിരിക്കും അന്തിമ തീരുമാനം എടുക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു .

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *