ലോക്ഡൗണ്‍ സമയത്ത് ഉപയോക്താക്കളില്‍ നിന്നായി 700 കോടിയോളം രൂപയുടെ കുടിശിക കിട്ടാനുള്ളതായി കെഎസ്ഇബി.നാളെ വരെ കുടിശ്ശിക അടച്ചു തീര്‍ക്കാത്തവരുടെ ഫ്യൂസ് ഊരുന്നതിനായി നോട്ടിസ് നല്‍കുമെന്നും കെഎസ്ഇബി ചെയര്മാന് എന്‍ എസ് പിള്ള വ്യക്തമാക്കി.
കുടിശ്ശിക അടച്ചു തീര്‍ക്കാത്തവരിൽ ഭൂരിപക്ഷവും വ്യവസായ,വാണിജ്യ ഉപയോക്താക്കളാണ്. അവര്‍ക്ക് കുടിശിക നാലോ അഞ്ചോ ഗഡുക്കളായി അടയ്ക്കാന്‍ സാവകാശം നല്‍കുന്നതിനായി വൈദ്യുതി ബോര്‍ഡ് ഒരുക്കമാണ്. അങ്ങനെ സാവകാശം വാങ്ങിയവരുടെ ഫ്യൂസ് ഊരില്ലെന്നും വൈദ്യുതി ബോര്‍ഡ് ചെയര്മാന് അറിയിച്ചു.
വൈദ്യുതി പുറത്തു നിന്നു വാങ്ങുന്നതിനു പണം വേണമെന്നതിനാല്‍ ലോക്ക് ഡൌൺ കാലത്ത് ലഭിക്കാനുള്ള കുടിശിക പിരിക്കാതെ ബോർഡിന് മറ്റു നിവൃത്തിയില്ല. കേരളത്തിൽ 5 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്ത് 250 മെഗാവാട്ട് ലാഭിക്കാനാണു വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ 9 വാട്സിന്റെ ഒരു കോടി എല്‍ഇഡി ബള്‍ബാണ് ഇപ്പോള്‍ ഉപയോക്താക്കൾക്ക് നല്‍കുന്നത്. 65 രൂപ വിലയുള്ള ഇതിനു മൂന്നു വര്‍ഷത്തെ വാറന്റിയുണ്ടെന്നും വൈദ്യുതി ബോര്‍ഡ് ചെയര്മാന് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56