Kerala

ത്രിതല പഞ്ചായത്തുകളിൽ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്

കേരളത്തിലെ ഗ്രാമബ്ലോക്ക് ജില്ലാപ‍ഞ്ചായത്ത് പ്രസിഡന്റുമാരുടേയും വൈസ് പ്രസിഡന്റുമാരുടേയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 11നാണ്.വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചക്ക് നടക്കും. 7 ജില്ലാ പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്. തലസ്ഥാന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പട്ടികജാതി സംവരണമാണ്.സംസ്ഥാനത്ത് ആകെയുള്ളത് 941 ഗ്രാമപഞ്ചായത്തുകളും152 ബ്ലോക്ക് പഞ്ചായത്തുകളുമാണ്.

ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കുമ്പോൾ ആർക്കും ഭൂരിപക്ഷമില്ലാത്ത അൻപതോളം പഞ്ചായത്തുകളിൽ സ്വതന്ത്രരും ചെറു പാർട്ടികലും നിർണ്ണായകമായി മാറും. കക്ഷിനില തുല്യമായ പഞ്ചായത്തുകളിൽ നറുക്കെടുപ്പ് ആവശ്യമായി വെറും.ഇടതു വലതു പക്ഷങ്ങൾക്ക് എട്ടുപേർ വീതമുള്ള വയനാട് ജില്ലാ പഞ്ചായത്തിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി സിപിഎം സിപിഐ തർക്കം രൂക്ഷമായിരിക്കുകയാണ് . കോട്ടയം ജില്ലാ പഞ്ചായത്തിൽ പ്രസിഡൻറ് പദം ആദ്യ രണ്ടു വർഷം കേരള കോൺഗ്രസിന് നൽകാനാണ് നിലവിലെ ധാരണ. മലപ്പുറം ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് സ്ഥാനം വേണമെന്ന കോൺഗ്രസ് ആവശ്യം ലീഗ് തള്ളി. ഒരു സീറ്റിന്റെ വ്യത്യാസത്തിൽ കാസർകോട് ജില്ലാപഞ്ചായത്ത് ഇടതുമുന്നണി സ്വന്തമാക്കിയേക്കും. കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എസ്ഡിപിഐ വിട്ടുനിന്നാൽ മാത്രമേ ഇടതുമുന്നണിക്ക് അധികാരം പിടിച്ചെടുക്കാൻ സാധിക്കൂ.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *