Kerala

ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവം; ജില്ലാ കളക്ടർ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് റിപ്പോർട്ട് നൽകും. കുട്ടികളുടെ വിദ്യാഭ്യാസം, പുനരധിവാസം എന്നി കാര്യങ്ങളിൽ അടിയന്തരമായി എന്ത് നടപടിയെടുക്കാനാവുമെന്നതിന്‍റെ പ്രാഥമിക റിപ്പോർട്ടാണ് നൽകുക. ഭൂമിയുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ വീടുവച്ചു നൽകുന്നത് അടക്കമുളള കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമുണ്ടെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ ലോക്കൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ റൂറൽ എസ്പിയുടെ റിപ്പോർട്ടും ഇന്നുണ്ടായേക്കും. എത്രയും വേഗം റിപ്പോർട്ട് നൽകണമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ആവശ്യപ്പെട്ടിരിക്കുന്നത്,

അതേസമയം, മരിച്ച ദമ്പതികളുടെ ഇളയ മകൻ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.തുടർന്ന് രഞ്ജിത്തിനെ പോലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടർന്ന് ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടൻതന്നെ സമീപവാസികൾ ചേർന്ന് പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.മാതാപിതാക്കളുടെ അപ്രതീക്ഷിത മരണം കാരണം കുട്ടികൾ കഴിഞ്ഞ ദിവസങ്ങളിൽ കൃത്യമായ ഭക്ഷണമോ, വെള്ളമോ കഴിച്ചിരുന്നില്ലെന്നാണ്​ പരിസരവാസികൾ പറയുന്നത്​.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *