Kerala

നെയ്യാറ്റിൻകര സംഭവം;പോലീസ് തിടുക്കം കാട്ടി,നടപടി വേണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കലിനിടെ തീ കൊളുത്തി ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കളെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി സന്ദർശിച്ചു.കുടുംബത്തെ കുടിയൊഴിപ്പിക്കുന്നതിൽ പോലീസ് തിടുക്കം കാട്ടിയെന്നും പൊലീസിനെതിരെ നടപടി വേണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.ദമ്പതികളുടെ കുട്ടികൾക്ക് വീടും സ്ഥലവും നൽകുന്നതിന് സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

നെയ്യാറ്റിൻകര എംഎൽഎ ആൻസലനും വീട് സന്ദർശിച്ചു. ഇവർ ഇപ്പോൾ താമസിക്കുന്ന ഭൂമി കോടതി തർക്കത്തിൽ ഉള്ളതാണ്.കേസ് കോടതിയിൽ ഉള്ളതിനാൽ നിയമവശം നോക്കി എന്താണ് ചെയ്യാൻ കഴിയുകയെന്ന് നോക്കും. പട്ടികജാതി വിഭാഗത്തിന് വേണ്ടി നൽകിയ ഭൂമിയാണ്. ഇത് കൈമാറി പോയതാണ്.സ്വാധീനം ചെലുത്തിയിട്ടാണ് പോലീസ് തിടുക്കം കാട്ടിയത്. പരാതിക്കാരിയായ വസന്ത കോൺഗ്രസ് പ്രവർത്തകയാണ്. അവർ ഏതോ സ്വധീനം ചെലുത്തിയാണ് പോലീസ് വേഗം നടപടി എടുത്തത്. ഇക്കാര്യം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കുട്ടികൾ ഇപ്പോൾ താമസിക്കുന്ന സ്ഥലം നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. നിയമവശം പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ആൻസലൻ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *