തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തർക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ കേസുമായി മുൻപോട്ട് പോകുമെന്ന് പരാതിക്കാരി.മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് തർക്ക ഭൂമി വിട്ടുനൽകില്ലെന്നും പരാതിക്കാരിയായ വസന്ത അറിയിച്ചു.നിയമത്തിന്റെ വഴിയിലൂടെയാണ് പോയത്.താന്‍ നിയമവിരുദ്ധമായ ഒരു കാര്യവും ചെയ്തിട്ടില്ല.കഴുത്ത് അറുത്താലും ഈ കുടുംബത്തിന് ഭൂമി നല്‍കില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.
ഗുണ്ടായിസത്തിലൂടെയാണ് ഇവർ വസ്തു സ്വന്തമാക്കിയത്. ഇങ്ങനെ ഗുണ്ടായിസം കാണിച്ചവരോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. മക്കള്‍ നല്കിയ പണം കൊണ്ടാണ് വസ്തു വാങ്ങിയത്. പാവപ്പെട്ട മറ്റാര്‍ക്ക് നല്കിയാലും ഇവര്‍ക്ക് ഈ ഭൂമി നല്‍കില്ലെന്നും പരാതിക്കാരി വസന്ത പറഞ്ഞു.
നിയമത്തിന് മുന്നില്‍ എന്റെ ഭൂമി തന്നെയാണെന്ന് തെളിയിക്കും. നിയമത്തിന് മുന്നില്‍ മുട്ടുകുത്തിച്ചാല്‍ മാത്രമേ ഇവര്‍ക്ക് ഭൂമി വിട്ടുകൊടുക്കുകയുള്ളൂ എന്നും വസന്ത വ്യക്തമാക്കി.ഭൂമിയുടെ പട്ടയം, ആധാരം എല്ലാം തന്റെ കൈവശമുണ്ട്. അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചവര്‍ക്കെതിരെ നടപടി വേണമെന്നതിനാലാണ് കോടതിയെ സമീപിച്ചത്.താന്‍ ഒരു തെറ്റും ദ്രോഹവും ചെയ്തിട്ടില്ല. ഭൂമി വിട്ടുകൊടുക്കാൻ മക്കൾ പറഞ്ഞെങ്കിലും, വസ്തു വിട്ടുനല്‍കില്ലെന്ന് വസന്ത പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56