സ്ഥാനാർഥികളുടെ മരണത്തിന് പിന്നാലെ തിരഞ്ഞെടുപ്പു മാറ്റിവച്ച തദ്ദേശ സ്വയം ഭരണ വാർഡുകളിൽ പ്രത്യേക തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചു.ജനുവരി 21 ന് ഏഴ് വാർഡുകളിൽ വോട്ടെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.
വോട്ടെടുപ്പ് നടക്കുന്നത് 21 ന് രാവിലെ 7മണി മുതൽ വൈകിട്ട് 6 വരെയാണു.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ജനുവരി നാല് വരെയാണ് .അഞ്ചാം തിയതി സൂക്ഷ്മ പരിശോധന പൂർത്തിയാക്കും.ഏഴിനാണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. 22 ന് രാവിലെ 8 മണി മുതലാണു വോട്ടെണ്ണൽ നടക്കുന്നത്.
കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷൻ (07),എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡ് (37), കൊല്ലം പന്മന ഗ്രാമപ്പഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ പിഎച്ച്സി വാർഡ് (7), തൃശൂർ കോർപറേഷനിലെ പുല്ലഴി വാർഡ് (47), കോഴിക്കോട് മാവൂർ ഗ്രാമപ്പഞ്ചായത്തിലെ താത്തൂർപൊയ്യിൽ (11), എന്നിവിടങ്ങളിലാണു പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56