Kerala

മകളെ തിളച്ച ചായയൊഴിച്ച് പൊള്ളലേൽപിച്ചു;പിതാവിനെതിരെ കേസ്,പ്രതി ഒളിവിൽ

ഇടുക്കി: മകളുടെ ശരീരത്തിലേക്ക് തിളച്ച ചായ ഒഴിച്ച് പൊള്ളലേൽപ്പിച്ച പിതാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇടുക്കി കൊന്നത്തടി സ്വദേശി റോയിക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.കുടുംബ വഴക്കിനിടെയാണ് റോയി മകളുടെ ശരീരത്തിലേക്ക് തിളച്ച ചായ ഒഴിച്ചത്.

പതിനൊന്നുകാരിയായ കുട്ടിയുടെ ഇടത് ചെവിയിലും തോളിലും കൈമുട്ടിലുമാണ് പൊള്ളലേറ്റത്. കൊന്നത്തടി പാറത്തോട്ടിലായിരുന്നു സംഭവം നടന്നത്. ക്രിസ്മസ് തലേന്ന് രാത്രി കുടുംബ വഴക്കിനിടെ മേശപ്പുറത്ത് പാത്രത്തിലിരുന്ന തിളച്ച ചായ പിതാവ് റോയ് കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.യഥാർത്ഥ സംഭവം മറച്ചുവച്ച് അബദ്ധത്തിൽ ചായ പെൺകുട്ടിയുടെ ശരീരത്തിലേക്ക് വീണെന്ന് പറഞ്ഞാണ് ആദ്യം കുടുംബം ചികിത്സ തേടിയത്.

എന്നാൽ നാട്ടുകാരും അടുത്ത ബന്ധുക്കളും വിവരം അറിയിച്ചതിനെ തുടർന്ന് അംഗൻവാടി പ്രവ‍ർത്തക കുട്ടിയിൽ നിന്ന് വിവരം ശേഖരിച്ചു. തുടർന്ന് ചൈൽഡ്‍ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്നുള്ള നിർദ്ദശപ്രകാരം വീട്ടിലെത്തിയ പോലീസ് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത ശേഷം കേസെടുക്കുകയായിരുന്നു.പെൺകുട്ടിയുടെ പിതാവ് റോയ് ഒളിവിലാണ്.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *