Kerala

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെച്ചൊല്ലി ലീഗില്‍ പൊട്ടിത്തെറി;കണ്ണൂരിൽ മുതിർന്ന ലീഗ് നേതാക്കളെ തടഞ്ഞുവെച്ച് പ്രതിഷേധം

കണ്ണൂര്‍ ജില്ലയിലെ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി.കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനുള്ളിലെ പൊട്ടിത്തറി മറനീക്കി പുറത്തുവന്നത്.യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാക്കളെ തടഞ്ഞുവെച്ചു. പ്രതിഷേധം അവസാനം കയ്യാങ്കളിയിലേക്ക് വരെ നീണ്ടു.

യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം തടഞ്ഞുവെച്ചു.കൂടാതെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബി കുഞ്ഞുമുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരിം ചേലേരി എന്നിവരെയും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു.

പ്രാദേശിക പ്രവര്‍ത്തകരുടെ അഭിപ്രായം തേടാതെ ലീഗ് നേതൃത്വം ഏകപക്ഷീയമായി കണ്ണൂർ കോർപ്പറേഷൻ
ഡെപ്യൂട്ടി മേയറുടെ കാര്യത്തിൽ തിരുമാനം എടുത്തുവെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി സബീനയെ ഇന്നലെ രാത്രി തെരഞ്ഞെടുത്തിരുന്നു.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സബീനയേക്കാള്‍ സീനിയറായ രണ്ടുപേര്‍ കൂടി മല്‍സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ ലീഗ് നേതൃത്വം പ്രവര്‍ത്തന പരിചയവും, പ്രവര്‍ത്തകരുടെ വികാരവും കണക്കിലെടുക്കാതെയാണ് ഡെപ്യൂട്ടി മേയറെ തീരുമാനിച്ചതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

കസാലക്കോട്ടയില്‍ നിന്നും വിജയിച്ച കൗണ്‍സിലര്‍ ഷമീല ടീച്ചറെ ഡെപ്യൂട്ടി മേയര്‍ ആക്കാത്തതിനെതിരെയായിരുന്നു
യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *