Kerala

കെ ഷബീന ടീച്ചർ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ

രൂക്ഷമായ തർക്കങ്ങൾക്കൊടുവിൽ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറെ മുസ്​ലിം ലീഗ്​ നേതൃത്വം തീരുമാനിച്ചു.താണ ഡിവിഷനിൽ നിന്ന്​ വിജയിച്ച കെ. ഷബീന ടീച്ചറെ ഡെപ്യൂട്ടി മേയറാക്കാൻ തീരുമാനിച്ചു.മേയർ സ്ഥാനത്തേക്ക് മൂന്നു കൗൺസിലർമാർക്കു വേണ്ടി മൂന്ന്​ വാർഡ്​ കമ്മിറ്റികൾ ഉറച്ചു നിന്നതോടെ ഞായറാഴ്​ച രാവിലെ ചേർന്ന കൗൺസിലർ മാരുടെ യോഗത്തിൽ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് കണ്ണൂർ​ ജില്ല നേതൃയോഗം രാത്രി എട്ടുമണിയോടെ യോഗം ചേർന്നെങ്കിലും രൂക്ഷമായ തകർക്കത്തിൽ കലാശിച്ചിരുന്നു.

കസാനക്കോട്ട ഡിവിഷനിൽ നിന്നു ജയിച്ച ഷമീമ ടീച്ചർ, ആയിക്കര ഡിവിഷനിൽ നിന്നു ജയിച്ച കെ.എം. സാബിറ ടീച്ചർ, താണയിൽ നിന്നു ജയിച്ച കെ. ഷബീന ടീച്ചർ എന്നിവർക്കു വേണ്ടിയായിരുന്നു​ തർക്കം നടന്നത്​. രാത്രി 11 മണിയായിട്ടും
പ്രശനം രമ്യമായി പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതോടെ മേയർസ്​ഥാനാർഥിയെ തീരുമാനിച്ച പോലെ ഡെപ്യൂട്ടി മേയറെയും വോട്ടിനിട്ട്​ തീരുമാനിക്കുമെന്ന്​ നേതൃത്വം പ്രഖ്യാപിച്ചു. ഇതോടെ കെ. ഷബീന ടീച്ചറെ തെരഞ്ഞെടുക്കുയായിരുന്നു.

കണ്ണൂർ നഗരസഭ ആനയിടുക്ക് മുൻ നഗരസഭ കൗൺസിലറാണ്. താണ ശാഖ വനിത ലീഗ് ഭാരവാഹി. എസ്.എസ്.എക്ക് കീഴിലുള്ള മുസ്​ലിം മൈനോറിറ്റി വിഭാഗം പഠന വീടിൻെറ ഡയരക്ടർ, ഇൻസ്ക്ര്ടർ അൽ ഫിത്റ പ്രീ സ്കൂൾ പ്രിൻസിപ്പൽ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

അതേസമയം, ഏറെ തർക്കങ്ങൾക്ക് ഒടുവിൽ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ടിഒ മോഹനന്‍ മേയറാവും.നിലവില്‍ ഡിസിസി സെക്രട്ടറിയാണ് മോഹനന്‍.കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍മാരില്‍ വോട്ടെടുപ്പ് നടത്തിയാണ് മേയയെ തീരുമാനിച്ചത്. യുഡിഎഫിന് ഭരണം ലഭിച്ച കണ്ണൂർ കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ ഉയർന്ന വന്നതോടെയാണ് വോട്ടെടുപ്പിലൂടെയാണ് മേയർ സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. കഴിഞ്ഞ തവണ കണ്ണൂർ കോർപ്പറേഷനിലെ കക്ഷി നേതാവായിരുന്നു ടി ഒ മോഹനൻ.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *