Kerala

തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവി;താരിഖ് അൻവർ ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചർച്ച

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ചർച്ച ചെയ്യാനായി എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവർ ഘടകകക്ഷിനേതാക്കളുമായി ഇന്ന് ചർച്ച നടത്തും.ഘടകകക്ഷികൾ കെപിസിസി നേതൃമാറ്റമെന്ന ആവശ്യം ഉന്നയിക്കും. ഇങ്ങനെ പോകാൻ സാധിക്കില്ലെന്നും ലീഗും ആർഎസ്പിയും പരസ്യ നിലപാട് സ്വീകരിച്ച് കഴിഞ്ഞു. താഴേത്തട്ടിൽ ഉണ്ടാക്കിയ നീക്കുപോക്ക് വരെ പരസ്യഅഭിപ്രായവ്യത്യാസത്തിലേക്ക് പോയതിൽ ഘടകകക്ഷികൾ അതൃപ്തി എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവറിനെ അറിയിക്കും.

ഉമ്മൻചാണ്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവന്ന് പ്രധാനസ്ഥാനം നൽകി നിയമസഭാ തെരഞ്ഞെടുപ്പ് നേരിടണമെന്നാണ് ഘടകകക്ഷികളുടെ നിലപാട്. ഇന്നലെ രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ ഉൾപ്പടെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ചിരുന്നു.കൂടാതെ ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്നും ആവശ്യമുയർന്നു. ഇന്നത്തെ ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷം കേരളത്തിൽ നിന്ന് മടങ്ങുന്ന താരിഖ് അൻവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാന കോൺഗ്രസിൽ മാറ്റങ്ങൾ തീരുമാനിക്കുക.

അതേസമയം,സംസ്ഥാനത്ത് നിലവിൽ കെപിസിസിയില്‍ നേതൃമാറ്റത്തിനുള്ള സാഹചര്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെപിസിസിയില്‍ നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *