Kerala

ഒടുവിൽ തീരുമാനമായി;കണ്ണൂരില്‍ ടിഒ മോഹനന്‍ മേയര്‍

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ടിഒ മോഹനന്‍ മേയറാവും.നിലവില്‍ ഡിസിസി സെക്രട്ടറിയാണ് മോഹനന്‍.കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍മാരില്‍ വോട്ടെടുപ്പ് നടത്തിയാണ് മേയയെ തീരുമാനിച്ചത്.

യുഡിഎഫിന് ഭരണം ലഭിച്ച കണ്ണൂർ കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ ഉയർന്ന വന്നതോടെയാണ് വോട്ടെടുപ്പിലൂടെയാണ് മേയർ സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. കഴിഞ്ഞ തവണ കണ്ണൂർ കോർപ്പറേഷനിലെ കക്ഷി നേതാവായിരുന്നു ടി ഒ മോഹനൻ.

കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, മുൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് എന്നിവരെ പിന്തള്ളിയാണ് ടി ഒ മോഹനൻ കോർപ്പറേഷൻ മേയർ സ്ഥാനം ഉറപ്പിച്ചത്. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖിന്റെ സാന്നിധ്യത്തിലായിരുന്നു മേയര്‍ തെരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടന്നത്.അവസാനനിമിഷം മാര്‍ട്ടിന്‍ ജോര്‍ജ്ജ് സ്ഥാനാര്‍ഥി സ്ഥാനത്തുനിന്ന് പിന്‍മാറുകയായിരുന്നു.11 പേര്‍ മോഹനനെ പിന്തുണച്ചപ്പോള്‍ പികെ രാഗേഷിനെ പിന്തുണച്ചത് 9 പേരാണ്. ഇതോടെയാണ് ടി ഒ മോഹനൻ മേയർ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.ഇരുപത് കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിനുള്ളത്.

ആദ്യം മുതല്‍ മേയര്‍ സ്ഥാനത്തേക്ക് കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജിന്റെ പേരായിരുന്നു ഉയര്‍ന്നു വന്നിരുന്നത്.എന്നാല്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനവും മേയര്‍ സ്ഥാനവും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാകുന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗം കടുത്ത എതിര്‍പ്പാണ് ഉന്നയിച്ചത്. തുടർന്ന് കോണ്‍ഗ്രസിന്റെ മുന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ഒ. മോഹനന്റെ പേരും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചത്.ഇതിനിടെ മുന്‍ ഡെപ്യൂട്ടി മേയറായ പി. കെ. രാഗേഷിന് വേണ്ടി എസ്എന്‍ഡിപിയിലെ ഒരു വിഭാഗം തന്നെ രംഗത്തെത്തി.എന്നാല്‍ നാല് വര്‍ഷം എല്‍ഡിഎഫിനൊപ്പം ഭരണം പങ്കിട്ട പി.കെ. രാഗേഷിനെ കോർപ്പറേഷൻ മേയറാക്കുന്നതിനോട് കോണ്‍ഗ്രസിലെ വലിയ വിഭാഗത്തിന് എതിര്‍പ്പുണ്ട്.ഇക്കാര്യം ഇവര്‍ രേഖാമൂലം ജില്ലാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *