തിരുവനന്തരപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊറോണ മുക്തനായി. ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം നെഗറ്റീവായത്. പ്രതിപക്ഷ നേതാവിന്റെ ഭാര്യയുടെയും മകന്റെയും കൊറോണ പരിശോധനാഫലം നെഗറ്റീവായി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഡിസംബര്‍ 23നാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തില്‍ പോവുകയായിരുന്നു. പിന്നാലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.