Kerala

കണ്ണൂരില്‍ മേയറെ തീരുമാനിക്കാനാകാതെ യുഡിഎഫ്;അഭിപ്രായ വോട്ടെടുപ്പ് നടത്തും

കണ്ണൂര്‍ കോര്‍പറേഷനില്‍ മേയറെ കണ്ടെത്തതാണ് കഴിയാതെ യുഡിഎഫ്.ഡിസിസി സെക്രട്ടറി ടി.ഒ. മോഹനന്‍,കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരാണ്
മേയർ സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിലുള്ളത്. ഒരു വിഭാഗം മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷിന് വേണ്ടിയും രംഗത്തെത്തിയതോടെയാണ് തീരുമാനം നീളുന്നത്.കോർപ്പറേഷൻ മയേറെ കണ്ടത്തുന്നതിനായി ഇന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തും.

ആദ്യം മുതല്‍ മേയര്‍ സ്ഥാനത്തേക്ക് കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജിന്റെ പേരായിരുന്നു ഉയര്‍ന്നു വന്നിരുന്നത്.എന്നാല്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനവും മേയര്‍ സ്ഥാനവും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാകുന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗം കടുത്ത എതിര്‍പ്പാണ് ഉന്നയിച്ചത്. തുടർന്ന് കോണ്‍ഗ്രസിന്റെ മുന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ഒ. മോഹനന്റെ പേരും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചത്.ഇതിനിടെ മുന്‍ ഡെപ്യൂട്ടി മേയറായ പി. കെ. രാഗേഷിന് വേണ്ടി എസ്എന്‍ഡിപിയിലെ ഒരു വിഭാഗം തന്നെ രംഗത്തെത്തി.എന്നാല്‍ നാല് വര്‍ഷം എല്‍ഡിഎഫിനൊപ്പം ഭരണം പങ്കിട്ട പി.കെ. രാഗേഷിനെ കോർപ്പറേഷൻ മേയറാക്കുന്നതിനോട് കോണ്‍ഗ്രസിലെ വലിയ വിഭാഗത്തിന് എതിര്‍പ്പുണ്ട്.ഇക്കാര്യം ഇവര്‍ രേഖാമൂലം ജില്ലാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ ടി.ഒ. മോഹനനാണ് കൂടുതല്‍ സാധ്യത കൽപ്പിക്കുന്നത്.

മേയറുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാന്‍ വേണ്ടി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ മനസറിയാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. 20 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും യോഗം വിളിച്ചു ചേര്‍ത്ത് ഇന്ന് അഭിപ്രായം ആരായും.കെപിസിസി നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കും മേയറെ പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്ത് യുഡിഎഫിന് ഭരണം കിട്ടിയ ഏക കോര്‍പറേഷനില്‍ വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ മേയറെ കണ്ടെത്തണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *