Kerala

മകരവിളക്ക് ഉത്സവം;ശബരിമല നട ഡിസംബര്‍ മുപ്പതിന് തുറക്കും

മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട ഡിസംബര്‍ മുപ്പതിന് തുറക്കും. കൊറോണ പരിശോധന കര്‍ശനമാക്കിയ പശ്ചാത്തലത്തിൽ പരിശോധന ഫലം വേഗത്തില്‍ ലഭ്യമാക്കാൻ മറ്റ് പുതിയ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. ആര്‍ടിപിസിആര്‍ പരിശോധനാഫലമാണ് തീർത്ഥാടകർക്കും മറ്റു ജീവനക്കാർക്കും ഹൈക്കോടതിയും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിരുന്നത്.

മകരവിളക്ക് ഉത്സവകാലത്ത് ദര്‍ശനത്തിനായി ശബരിമലയിൽ എത്തുന്ന തീര്‍ത്ഥാടാടകര്‍ അര്‍ടിപിസിആര്‍ പരിശോധന നടത്തി കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നായിരുന്നു ഹൈക്കോടതിയുടെയും ആരോഗ്യവകുപ്പിന്‍റെയും നിര്‍ദ്ദേശം.ആര്‍ടിപിസിആ‍ർ പരിശോധനാ സംവിധാനം നിലക്കലില്‍ ഇല്ലാത്തതിനാലും കാലതാമസവും കണക്കിലെടുത്തും ആര്‍ടി ലാമ്പ് എക്സ്പ്രസ്സ് നാറ്റ് എന്നി കൊവിഡ് പരിശോധന സംവിധാനങ്ങളെ കുറിച്ചാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ ആലോചിക്കുന്നത്.

ഏതു സംബന്ധിച്ച് ലാബുകളുമായി തിരുവിതാം ദേവസ്വം ബോര്‍ഡ് അധികൃതരുടെ ചര്‍ച്ച പുരോഗമിക്കുകയാണ്. സന്നിധാനത്ത് ജോലിക്ക് എത്തുന്ന ജീവനക്കാര്‍ ഉള്‍പ്പടെ എല്ലാവരും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന് ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്.

മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ ഉള്‍പ്പടെ 390 പേര്‍ക്കാണ് ശബരിമലയിൽ കൊവിഡ് സ്ഥിരികരിച്ചത്. ഇതില്‍ 289 പേര്‍ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ്. കൊറോണ പരിശോധനയില്‍ ഫലം പോസ്റ്റീവ് ആയ 96 അയ്യപ്പ ഭക്തരെ മടക്കിയയച്ചു. മകരവിളക്ക് സമയത്ത് തീര്‍ത്ഥാടകരുടെ ഏണ്ണം ദിനംപ്രതി അയ്യായിരമാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *