Kerala

തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയം;താരിഖ് അൻവർ തിരുവനന്തപുരത്തെത്തി,വിശദമായ ചർച്ച ഇന്ന് നടക്കും

സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്നാണ് സംസ്ഥാനകോൺഗ്രസിലെ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നത്.തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റ ആവശ്യം ശക്തമായിരിക്കെയാണ് താരിഖ് അൻവറിൻ്റെ കേരള സന്ദർശനം.

കോൺഗ്രസ്സിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾക്കും ലീഗ് അടക്കമുള്ള യുഡിഎഫ് ഘടകകക്ഷികൾക്കും മുല്ലപ്പള്ളിയോടും ഹസ്സനോടുമാണ് എതിർപ്പ്. ഇരുവരെയും കെ പി സി സി തലപ്പത്തുനിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാണ്. കെപിസിസി അധ്യക്ഷനെ തൽക്കാലം മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രനിലപാട്. എന്നാൽ രാഷ്ട്രീയകാര്യസമിതി പ്രതിനിധികൾ ഉൾപ്പടെ മുല്ലപ്പള്ളിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. യുഡിഎഫ് കൺവീനർ എം എം ഹസ്സനെതിരെയും വിമർശനമുയരും.

ചില ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസങ്ങൾ മാത്രമുള്ളതിനാൽ പുനസംഘടന ഏങ്ങനെയാകുമെന്നതാണ് ഹൈക്കമാൻഡ് നേരിടുന്ന പ്രശ്നം. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായും, എംഎൽഎമാരും എംപിമാരുമായിട്ട് ഒറ്റക്കൊറ്റക്കാണ് താരിഖ് അൻവർ ചർച്ച നടത്തുക. ചർച്ചകൾ എല്ലാം അവസാനിച്ച ശേഷമാകും മാറ്റങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *