Kerala

തടിച്ചുകൂടിയത് മുന്നൂറിലേറെ പേര്‍;തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണം കാറ്റിൽപ്പറത്തി ഡിജെ പാർട്ടി

ക്രിസ്മസിനോട് അനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ഡിജെ പാർട്ടി. തലസ്ഥാനത്തെ പൊഴിക്കരയിലാണ് പാർട്ടി നടന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ആയിരത്തിൽ കൂടുതൽ ആളുകൾ പങ്കെടുത്തു.

‘ഫ്രീക്സ്’ എന്ന പേരിലുള്ള യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊഴിയൂര്‍ ബീച്ചിലാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ഡിജെ പാർട്ടിക്ക് അനുമതി വാങ്ങിയിരുന്നില്ല.

സംഭവവുമായി ബന്ധപ്പെട്ട കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഘാടകര്‍ക്കെതിരേ തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. രാവിലേയും രാത്രിയുമായി 13 മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയാണ് നടന്നത്. ബീച്ചില്‍ തുറന്ന സ്ഥലത്ത് സംഘടിപ്പിച്ച പരിപാടി ആയിരുന്നിട്ടും പൊലീസ് ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നില്ല.

ഡിജെ പാര്‍ട്ടി അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് വിവിധ ഭാഗങ്ങളില്‍നിന്ന് ശക്തമായ പരാതി ഉയര്‍ന്നതോടെയാണ്
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *