Kerala

മുഖ്യമന്ത്രിയുടെ കേരള പര്യടനം തുടരുന്നു;ആവേശത്തിലാക്കി കണ്ണൂരിലെ ജനങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന കേരള പര്യടനം തുടരുന്നു. ഇടതു ‌ സർക്കാരിന്റെ തുടർവികസന കാഴ്‌ചപ്പാടുകൾക്ക്‌ രൂപം നൽകുന്നതിന്‌ വിവിധമേഖലകളിലെ പ്രമുഖരുടെ അഭിപ്രായം സ്വരൂപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്‌. ഇന്നലെ കണ്ണൂർ ജില്ലയിലെത്തിയ മുഖ്യമന്ത്രി ഇന്ന് വിവിധ മേഖലകളിലുള്ള പ്രമുഖരുമായി സംവദിക്കും. വൈകുന്നേരത്തോടെ കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കും.

കണ്ണൂര്‍ ഇകെ നായനാര്‍ അക്കാദമിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ പരിപാടി. എഴുത്തുകാരും സിനിമ രംഗത്തുള്ളവരും പരിപാടിയിൽ പങ്കെടുത്തു. വ്യവസായ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും ജനപ്രതിനിധികളും ചടങ്ങിൽ ഭാഗമായി. നൂറ്റി അമ്പതോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കേരള പര്യടനത്തിലൂടെ സര്‍ക്കാരിന്‍റെ ജനകീയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.ചടങ്ങായിൽ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ഇപി ജയരാജന്‍, സാഹിത്യകാരന്‍ ടി പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *