Kerala

ശബരിമലയിൽ മണ്ഡലപൂജ ഇന്ന്

മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ നടക്കും . രാവിലെ 11.40നും 12.20നും ഇടയ്ക്കാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. തന്ത്രി കണ്ഠര് രാജിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. രാത്രി 9 മണിക്ക് ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ മണ്ഡല കാലത്തിന് അവസാനമാകുന്നു.തുടർന്ന് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ മുപ്പതിനാണ് ശബരിമല ക്ഷേത്ര നട തുറക്കും.

തങ്ക അങ്കി ഘോഷയാത്ര ഇന്നലെയാണ് പമ്പയില്‍ എത്തിച്ചേർന്നത്. വൈകിട്ട് സന്നിധാനത്ത് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നു.ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ചൊവ്വാഴ്ച പുറപ്പെട്ട തങ്കഅങ്കി രഥ ഘോഷയാത്ര ഉച്ചയോടെയാണ് പമ്പയില്‍ എത്തിയത്.അയ്യപ്പ ഭക്തർക്ക് മൂന്ന് മണിവരെ പമ്പയില്‍ തങ്കഅങ്കി ദര്‍ശനത്തിന് അവസരമൊരുക്കിയിരുന്നു.

ദേവസ്വം ബോര്‍ഡ് അധികൃര്‍ ശരംകുത്തിയില്‍ വച്ച് തങ്ക അങ്കിക്ക് ആചാരപരമായ വരവേല്‍പ് നല്‍കി.ഡിസംബര്‍ മുപ്പതിന് മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നടതുറക്കും. തീര്‍ത്ഥാടകരുടെ ഏണ്ണം അയ്യായിരമായി വർധിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. അതേസമയം ശബരിമലയിൽ ആര്‍ടിപിസിആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *