മുസ്ലീം ലീഗിനെതിരെ വിമർശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരളത്തിലെ മുഴുവൻ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം ലീഗിനല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെയാണ് താൻ ചോദ്യം ചെയ്തത്. അതിനാണ് അവർ വർഗീയവാദി എന്ന പട്ടം ചാർത്തിത്തരാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
പികെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തെക്കുറിച്ച് താൻ പറയുന്നില്ല. അതു സംബന്ധിച്ച് ലീഗിനുള്ളിൽ തന്നെ എതിരഭിപ്രായം ഉയർന്ന് വന്നു കഴിഞ്ഞു. ആദ്യം പാർട്ടിയുടെയും അണികളുടെയും വിശ്വാസം നേടട്ടെ . എന്നിട്ട് മതി സി.പി.എമ്മിനെതിരെ വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.