Cinema Kerala

നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടൻ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. 48 വയസായിരുന്നു.തൊടുപുഴയിലെ മലങ്കര ഡാമിന്റെ ജലാശയത്തിൽ മുങ്ങിമരിക്കുകയായിരുന്നു. ഷൂട്ടിങിനിടെ സുഹൃത്തുക്കള്‍ ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങി മരിച്ചത്.

അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളാണ് സമീപകാല ഹിറ്റുകള്‍. പാവം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാവാട, തെളിവ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

വൈകിട്ട് ആറ് മണിയോടടുത്തായിരുന്നു സംഭവം. ജോജു ജോര്‍ജ്ജ് നായകനായ ‘പീസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അനില്‍ നെടുമങ്ങാട് തൊടുപുഴയിലെത്തിയത്. സിനിമയുടെ ഷൂട്ടിങ് ഇടവേളക്കിടയില്‍ തൊട്ടടുത്തുള്ള ഡാമില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയം കയത്തില്‍പ്പെടുകയായിരുന്നു.മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *