Kerala

തലസ്ഥാനത്ത് യുവ മേയർ;21കാരി ആര്യ രാജേന്ദ്രനെ മേയറാക്കാൻ സിപിഎം ധാരണ

തിരവനന്തപുരം: തലസ്ഥാന മേയറാകാനൊരുങ്ങി 21കരി ആര്യ രാജേന്ദ്രന്‍. മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നാണ് ആര്യയുടെ വിജയം.യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകലയെ 2872 വോട്ടിന് പരാജയപ്പെടുത്തിയണ് വിജയം നേടിയത്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു ആര്യ.

ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്.സി മാത്‌സ് വിദ്യാര്‍ത്ഥിയായ ആര്യ എസ്.എഫ്‌.ഐ. സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍.െഎ.സി ഏജന്റ് ശ്രീലതയുടെയും മകളാണ് ആര്യ.

Leave a Reply

Your email address will not be published. Required fields are marked *