Kerala

കോവിഡിന്റെ വകഭേദം;പുതിയ വൈറസിന് 70ശതമാനത്തിലധികം വ്യാപനശേഷി,സംസ്ഥാനത്ത് അതീവ ജാഗ്രത

കൊറോണ വൈറസ് വകഭേദത്തിന്റെ വ്യാപനത്തിൽ ജാഗ്രതപാലിക്കാൻ കേരളം.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ ആരോ​ഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോ​ഗത്തിൽ തീരുമാനം.

വിമാനത്താവളത്തോട് അനുബന്ധിച്ചുള്ള കൊറോണ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും.ഇതിന്റെ ഭാഗമായി നാല് വിമാനത്താവളങ്ങളിലും കിയോസ്‌കുകൾ ആരംഭിക്കും. യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും എത്തുന്നവരുടെ കൊറോണ പരിശോധന ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിക്കാനും ഉന്നത തല യോ​ഗത്തിൽ തീരുമാനിച്ചു. ഇപ്പോഴത്തെ കോവിഡിനേക്കാളും 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസാണ് വകഭേദം വന്ന വൈറസ്.മാത്രമല്ല പുതിയതരം വൈറസിന്റെ രോഗ തീവ്രതാ സാധ്യതയെപ്പറ്റിയുള്ള പഠനം നടന്നുവരുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *