Kerala

യു ഡി എഫ് ഘടകകക്ഷി നേതാക്കളുമായി കെസി വേണുഗോപാലിന്റെ ചർച്ച

തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലുടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് യു.ഡി.എഫ്.ഇക്കാര്യത്തിൽ ഘടകകക്ഷി നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കി. പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കെ.സി.വേണുഗോപാലാണ് ഘടക കക്ഷി നേതാക്കളുമായി സംസാരിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തോൽ‌വിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരേ ഘടകകക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ് യോഗത്തിലും അതിന് മുമ്പുളള ഉഭയകക്ഷി യോഗത്തിലുമെല്ലാം കേണ്‍ഗ്രസ് നേതൃത്വത്തിന്റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ വിമര്‍ശിക്കപ്പെട്ടു. ഇതേ തുടർന്നാണ് വളരെ കര്‍ക്കശമായ ഇടപെടല്‍ ഹൈക്കമാന്‍ഡ് നടത്തുന്നത്. സമൂഹ്യ, സാമുദായിക സംഘടനാ നേതാക്കളുമായും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ചര്‍ച്ചനടത്തും

യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചു.ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്, ഇക്കാര്യത്തിൽ ഹൈക്കമാന്‍ഡിന്റെ കര്‍ശനമായ ഇടപെടല്‍ ഉണ്ടാകുമെന്ന സന്ദേശമാണ് കെ.സി.വേണുഗോപാല്‍ എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കും നല്‍കിയിരിക്കുന്നത്.

പി.വിശ്വനാഥ്, ഇവാന്‍ ഡിസൂസ,പി.വി.മോഹന്‍ എന്നീ മൂന്ന് എ.ഐ.സി.സി. സെക്രട്ടറിമാരെ കേരളത്തിന്റെ ചുമതലയിലേക്ക് നിയോഗിച്ചിട്ടുണ്ട്.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് ഇവർ വരെ കേരളത്തില്‍ ഉണ്ടാവും. വിവിധ ജില്ലകളില്‍ സന്ദര്‍ശിക്കുകയും ആ ജില്ലകളിലെ സാമൂഹിക, സാമുദായിക, നേതാക്കള്‍ തുടങ്ങിയവരുമായി ഇവര്‍ ചർച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *