Kerala

ഉറച്ച നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍;പ്രമേയം ജനുവരി എട്ടിന് നിയമസഭയിൽ അവതരിപ്പിക്കും

തിരുവനന്തപുരം: കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക പ്രമേയം പാസാക്കാനുള്ള നീക്കം ഗവര്‍ണര്‍ തടഞ്ഞെങ്കിലും പ്രമേയവുമായി മുൻപോട്ട് പോകാനൊരുങ്ങി സംസ്ഥാന സർക്കാർ. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യദിനം തന്നെ കര്‍ഷകനിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽ കുമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

പ്രത്യേക നിയമസമ്മേളനത്തിനായുള്ള അനുമതി നിഷേധിക്കുക വഴി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുകയാണ്. കാര്‍ഷിക നിയമത്തിനെ എതിര്‍ത്തും ഇതിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പിന്തുണച്ചും തിരുവനന്തപുരത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്നും ഈ സമരത്തിൽ മന്ത്രിമാര്‍ അടക്കമുള്ളവർ പങ്കെടുക്കുമെന്നും വി.എസ്.സുനിൽ കുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *