Kerala

യുവനടിയെ അപമാനിച്ചത് മലപ്പുറം സ്വദേശികള്‍;അറസ്റ്റ് ഉടന്‍

കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയെ അപമാനിച്ച പ്രതികളെ തിരിച്ചറിഞ്ഞു.മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ മാളിൽ വച്ച് നടിയോട് മോശമായി പെരുമാറിയത്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി കൊച്ചി പോലീസ് പെരിന്തൽമണ്ണയിൽ എത്തിയിട്ടുണ്ട്.

ജോലിയുടെ ആവശ്യത്തിനായാണ് തങ്ങൾ കൊച്ചിയിൽ എത്തിയതെന്നും തിരിച്ചു പോകാനുള്ള ട്രെയിൻ എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കൾ പറയുന്നു. ഇവിടെ വച്ച് യുവനടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കൾ വ്യക്തമാക്കുന്നു. എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല ലുലു മാളിലെത്തിയതെന്നും യുവാക്കൾ പറയുന്നു.

നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാൻ അറിഞ്ഞു കൊണ്ട് ഒരു ശ്രമവും നടത്തിയിട്ടില്ല അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും യുവാക്കൾ വ്യക്തമാക്കുന്നു .ഇന്നലെയാണ് സംഭവം വലിയ വിവാദമായ കാര്യം അറിഞ്ഞതെന്നും തുടർന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്ന് യുവാക്കൾ വ്യക്തമാക്കുന്നു.

ഈ അഭിഭാഷകൻ്റെ നിർദേശ പ്രകാരമാണ് ഇവർ ഒളിവിൽ പോയത്. യുവാക്കളുടെ വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത കളമശ്ശേരി പോലീസ് പെരിന്തൽമണ്ണിയിലേക്ക് എത്തിയിട്ടുണ്ട്. പോലീസിന് മുൻപിൽ കീഴടങ്ങാൻ തയ്യാറാണെന്നാണ് യുവാക്കളുടെ നിലപാട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *